കോൽക്കത്ത: 2025-26 സീസണ് ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ ആദ്യ ജയം സ്വന്തമാക്കി ഗോകുലം കേരള എഫ്സി. കോൽക്കത്തയിൽ നടന്ന മത്സരത്തിൽ കിക്ക് സ്റ്റാർട്ട് എഫ്സിയെ 1-0നാണ് ഗോകുലം പരാജയപ്പെടുത്തിയത്.
അസെം റോജ ദേവിയാണ് മത്സരത്തിന്റെ 52-ാം മിനിറ്റിൽ ഗോകുലത്തിനായി വിജയ ഗോൾ നേടിയത്. ജയത്തോടെ നാല് മത്സരത്തിൽനിന്ന് ഗോകുലത്തിന് അഞ്ച് പോയിന്റാണ് സന്പാദ്യം.
നേരത്തേ രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങിയ ഗോകുലം ഒരു മത്സരത്തിൽ തോൽവിയും വഴങ്ങിയിരുന്നു. അതേസമയം കിക്ക്സ്റ്റാർട്ട് തുടർച്ചയായ നാലാം തോൽവിയാണ് ഏറ്റുവാങ്ങിയത്. പോയിന്റ് ടേബിൾ തുറക്കാനുമായിട്ടില്ല.